PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeUAEഅതിവേഗ യാത്രാസംവിധാനമായ ഹൈപ്പര്‍ലൂപ്പ് പോഡില്‍ ആദ്യമായി ആളുകള്‍ യാത്രചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ്.

അതിവേഗ യാത്രാസംവിധാനമായ ഹൈപ്പര്‍ലൂപ്പ് പോഡില്‍ ആദ്യമായി ആളുകള്‍ യാത്രചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ്.

അതിവേഗ യാത്രാസംവിധാനമായ ഹൈപ്പര്‍ലൂപ്പ് പോഡില്‍ ആദ്യമായി ആളുകള്‍ യാത്രചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ്.

ദുബായ്: അതിവേഗ യാത്രാസംവിധാനമായ ഹൈപ്പര്‍ലൂപ്പ് പോഡില്‍ ആദ്യമായി ആളുകള്‍ യാത്രചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ്.അബുദാബി ദുബായ് യാത്ര മിനുട്ടുകള്‍ കൊണ്ട് സാധ്യമക്കുന്ന ഈ സംവിധാനത്തിന്റെ  വേഗത മണിക്കൂറില്‍ 1,200 കിലോമീറ്ററാണ്.നെവാഡയിലെ ലാസ് വെഗാസിലാണ് ഹൈപ്പര്‍ലൂപ്പിന്റെ  ആദ്യ പരീക്ഷണ യാത്ര നടന്നത്. വെര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ ഉപസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ ജോഷ് ഗീഗല്‍, പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലൂച്ചിയന്‍ എന്നിവരാണ് ലോകത്തിലെ ആദ്യ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തില്‍ യാത്രചെയ്തത്. ആളുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ പരീക്ഷണ യാത്ര. ഹൈപ്പര്‍ലൂപ്പിന്റെ ഈ ചരിത്ര നിമിഷത്തില്‍ സാക്ഷ്യംവഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാനും ്ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം വ്യക്തമാക്കി. ആളുകളുടെയും ചരക്കുകളുടെയും അതിവേഗ, യാത്രക്കായുള്ള സുസ്ഥിര മുന്നേറ്റത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നും സുല്‍ത്താൻ അഹമ്മദ് ബിന്‍ സുലൈം വ്യകത്മാക്കി. കര്‍ശനവും സമഗ്രവുമായ സുരക്ഷാ പ്രക്രീയക്ക് വിധേയമായാണ് ഹൈപ്പര്‍ലൂപ്പ് ഒരുക്കിയിരിക്കുന്നത്. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും വികസനത്തിലും സ്മാര്‍ട്ട് ലോജിസ്റ്റിക് സൊല്യൂഷനുകളുടെ പ്രമുഖ ആഗോള ദാതാക്കളായ ദുബായ് ആസ്ഥാനമായുള്ള ഡിപി വേള്‍ഡും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.പൊതുഗതാഗതസംവിധാനത്തിന്റെ ഭാവി മാതൃകയായാണ് ഹൈപ്പര്‍ലൂപ്പിനെ കാണുന്നത്.ദുബായ് അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അൽ ഖദീറിൽനിന്ന് യാസ് ഐലന്റിലേക്കും മറ്റു സ്ഥലങ്ങളിലേക്കും,അബുദാബി  വിമാനത്താവളത്തെ ബന്ധിപ്പിക്കുന്ന പത്ത് കിലോമീറ്റർ ട്രാക്കും ഉണ്ടാകും.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment