പുരസ്കാരം സമ്മാനിച്ചു
അബൂദാബി : മികച്ച പൊതുപ്രവർത്തകനുള്ള അബൂദാബി പയ്യന്നൂർ മേഖല SKSSF ഏർപ്പെടുത്തിയ
പുരസ്കാരം അബൂദാബി കണ്ണൂർ ജില്ലാസുന്നീ മഹൽ ജമാഅത്ത് (SM J)ജന: സിക്രട്ടറി
ഒ.പി അബ്ദു റഹ്‌മാൻ മൗലവിക്ക് അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ SKSSF കണ്ണൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് ജാബിർ ദാരിമി തങ്ങൾ പുരസ്കാരം സമ്മാനിച്ചു പി കെ മഹ്റൂഫ് ദാരിമി കണ്ണപുരം ഷാൾ അണിയിച്ചു ആക്ടിംഗ് പ്രസിഡന്റ് സുബൈർ അബ്ബാസിന്റെ അദ്ധ്യക്ഷതയിൽ സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.
മേഖല SKSSF സംഘടിപ്പിച്ച ഹദീസ് വിജ്ഞാന പരീക്ഷയിൽ വിജയിച്ചവർക്കുള്ള സർട്ടിഫിക്കേറ്റ് വിതരണം സയ്യിദ് ജാബിർ തങ്ങൾ ദാരിമി, സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ തുടങ്ങിയവർ നൽകി
ബി.സി അബൂബക്കർ , സാബിർ മാട്ടൂൽ, ഷബീർ അള്ളാംകുളം, ഹഫീൽ ചാലാട്, ഷജീർ ഇരുവേരി, മൊയ്തു നാലകത്ത് തുടങ്ങിയവർ പ്രസംഗിച്ചു . ഒ.പി അബ്ദുറഹ്മാൻ മൗലവി മറുപടി പ്രസംഗം നടത്തി ഇല്ല്യാസ് ഞക്ളി സ്വാഗതവും ആരിഫ് കൊറ്റി നന്ദിയും പറഞ്ഞു.