അന്തർ കഫെറ്റിരിയ ആൻഡ് റസ്‌റ്ററൻഡിന്റെ പുതിയ ശാഖാ ദുബായ് അൽ ജാഫ്‌ലിയയിലെ അഡ്‌നോക് പെട്രോൾ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി
ദുബായ്: അന്തർ കഫെറ്റിരിയ ആൻഡ് റസ്‌റ്ററൻഡിന്റെ പുതിയ ശാഖാ ദുബായ് അൽ ജാഫ്‌ലിയയിലെ അഡ്‌നോക് പെട്രോൾ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ ഉത്ഘാടനം ചെയ്തു. ദുബായ് എമിഗ്രെഷനിലെ ഉന്നത ഉദ്യോഗസ്ഥൻ അബ്ദുള്ള ഫലക് നാസ്, നടൻ മനോജ് കെ ജയൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
അന്തർ കഫെറ്റിരിയ ആൻഡ് റെസ്‌റ്ററൻഡിന്റെ പതിനൊന്നാമത്തെ ശാഖായാണ് ഇത്. ദുബായിയിൽ കൂടുതൽ ശാഖകൾ ഉടൻ തുറക്കുമെന്ന് എം ഡി അബ്ദുൽ നാസർ നായർ കണ്ടി പറഞ്ഞു. കോഴിക്കോട് നാദാപുരം സ്വദേശിയായ അബ്ദുൽ നാസർ നായർകണ്ടി യുടെ ഉടമസ്ഥതയിലുള്ള അന്തർ കഫെ അറബ് പൗരന്മാരുടെ ഇഷ്ട ഭക്ഷണ കേന്ദ്രമാണ്.