നിരാലംബരായ ഉക്രൈനി പൗരന്മാർക്ക് ജോലി വാഗ്ദാനവുമായി ഇ സി എച്ച്
ദുബായ് : യുദ്ധത്തിൻ്റെ കെടുതികൾ അനുഭവിക്കുന്ന യുക്രൈനി ജനതയ്ക്ക് സഹായം നൽകാനുള്ളപദ്ധതി ഇ സി എച്ച് ആവിഷ്കരിക്കുകയാണ് ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ച് അർഹരായ യുക്രൈനി പൗരന്മാർക്ക് ഇ സി എച്ചിൽ ജോലി നൽകും. ആദ്യഘട്ടത്തിൽ അമ്പത്തി അഞ്ച് പേർക്കാണ് ജോലി നൽകുക. യുക്രൈനി പൗരന്മാർക്ക് യു എ ഇ യിൽ വിസ ഓൺ അറൈവൽ സൗകര്യം ഉണ്ട് . യുദ്ധാനന്തരം ഒട്ടനവധി യുക്രൈനികൾ യു എ ഇ യിൽ എത്തി തുടങ്ങിയിട്ടുണ്ട് . അത്തരക്കാർക്ക് ആശ്വാസം പകരുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം . യുദ്ധത്തിൽ മാനസികമായി തകർന്ന ജനതയ്ക്ക് കൈത്താങ്ങു നൽകുക , അവർക്ക് പുതിയ ജീവിതത്തിൻ്റെ പ്രതീക്ഷ പകരുക എന്നിവയും ലക്ഷ്യമിടുന്നു എന്ന് ഇ സി എച്ച് മേധാവി ഇഖ്ബാൽ മാർക്കോണി പറഞ്ഞു. പുതുതായി ആരംഭിക്കുന്ന രണ്ട് ബ്രാഞ്ചുകളിലേക്കാകും ആദ്യ ഘട്ടത്തിൽ ജോലി നിയമനം നൽകുക.
നേരത്തെ തന്നെ മുപ്പതിലധികം ഭാഷകൾ സംസാരിക്കുന്ന ഇരുപതോളം രാജ്യക്കാർ ജോലി ചെയ്യുന്ന ദുബായിലെ പ്രശസ്‌തമായ ബിസിനെസ്സ് സെറ്റപ് സ്ഥാപനവുമാണ് ഇ,സി,എച്ച് .ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നടപ്പിലാക്കുന്ന നവീന ആശയങ്ങളൊടൊപ്പം ചേർന്ന് നിന്ന് രാജ്യത്ത് പ്രവാസികൾക്ക് വേണ്ടി ശ്രദ്ധേയമായ ചുവടു വെപ്പുകൾ നടത്തി കൊണ്ടിരിക്കുന്ന സ്ഥാപനമാണ് ഇ.സി.എച്ചെന്നും , ആദ്യ സമ്പൂർണ കടലാസ്സ് രഹിത നഗരമെന്ന ദുബായിയുടെ സ്വപ്നത്തോടൊപ്പം സഞ്ചരിച്ച്ഈ മേഖലയിൽ നൂറു ശതമാനം കടലാസ്സ് രഹിത ഇടപാടുകൾ പ്രോത്‌സാഹിപ്പിക്കുകയും ഡിജിറ്റൽ ബിസിനെസ്സ് സെറ്റപ് കമ്പനിയെന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്തു, യു,എ,ഇ തൊഴിൽ നിയമങ്ങളിൽ കാതലായ പരിഷ്‌കാരങ്ങൾ കൊണ്ട് വന്നപ്പോൾ , അതിൽ പ്രതിപാദിക്കപ്പെട്ട ചരിത്രപരമായ പതിനെട്ട് വയസ്സിനു താഴെയുള്ള വിദ്യാർത്ഥികൾക്കുള്ള തൊഴിൽ വർക്ക് പെർമിറ്റ് അഥവാ ടീൻ, ജുവനൈൽ വർക്ക് പെര്മിറ്റിൽ ആദ്യമായി അത്തരം വിദ്യാർത്ഥികൾക്ക് അവസരം നൽകി ജോലി നിയമനം നൽകിയതും, ക്രിപ്റ്റോ ഇടപാടിലൂടെ സർക്കാർ സേവന മേഖലയിൽ ദുബായ് സാമ്പത്തിക വകുപ്പിന് കീഴിൽ ആദ്യമായി ബിസിനെസ്സ് ലൈസൻസ് സ്വന്തമാക്കാൻ അവസരമൊരുക്കിയതും ഇ.സി.എച്ചാണ്.