യുഎഇ – ഇന്ത്യ സ്വർണ വിലയിൽ 15% വ്യത്യാസം
യുഎഇ: യുഎഇയിലെയും ഇന്ത്യയിലെയും സ്വർണ വിലയിൽ 15 ശതമാനം വരെ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യാപാര മേഖലയിലെ പ്രമുഖർ അഭിപ്രായപ്പെട്ടു. ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം മൂലമാണിത്. ഇതോടെ ഇന്ത്യയിൽ സ്വർണ വില ഉയരും. 12.5 ശതമാനമാണ് പുതിയ ഇറക്കുമതി തീരുവ. രൂപയുടെ മൂല്യമിടയുന്നതും സ്വർണ വില വർധിപ്പിക്കും. ജിസിസി രാജ്യങ്ങൾ സ്വർണ നിക്ഷേപ സൗഹൃദമാകാൻ പുതിയ സാഹചര്യം കാരണമാകുമെന്നും , സ്വർണ വില വർധിച്ചാലും ഇന്ത്യയിൽ ഉപയോഗം കുറയാൻ സാധ്യതയില്ലെന്നും വിപണിയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു