PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeAJMANകലാ പ്രേമികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കി അജ്മാനിൽ ECH പെരുന്നാൾ പ്രതീക്ഷ അരങ്ങേറി.

കലാ പ്രേമികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കി അജ്മാനിൽ ECH പെരുന്നാൾ പ്രതീക്ഷ അരങ്ങേറി.

കലാ പ്രേമികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കി അജ്മാനിൽ ECH പെരുന്നാൾ പ്രതീക്ഷ അരങ്ങേറി.

അജ്‌മാൻ: കലാ പ്രേമികൾക്ക് വേറിട്ട ദൃശ്യ വിരുന്നൊരുക്കി അജ്മാനിൽ ECH പെരുന്നാൾ പ്രതീക്ഷ അരങ്ങേറി. അജ്‌മാൻ റിയൽ സെന്ററിൽ ആണ് പരിപാടി അരങ്ങേറിയത്. കലാ സാംസ്കാരിക രംഗത്തെ നിരവധിപേർ പരിപാടി ആസ്വദിക്കാനായി അങ്കണത്തിൽ എത്തിച്ചേർന്നു. പ്രവാസ ലോകത്തെ പ്രഗത്ഭരായ കലാകാരന്മാരെ അണിനിരത്തിയാണ്  ECH പെരുന്നാൾ പ്രതീക്ഷ അരങ്ങേറിയത്. ഗായകനായ യൂസുഫ് കാരക്കാട്,അജയ് ഗോപാൽ ,ഹർഷ ചന്ദ്ര ,സുമി അരവിന്ദ് തുടങ്ങിയവരുടെ  സംഗീത വിരുന്നും, കോമഡി സ്കിറ്റും , നൃത്ത വിരുന്നും അരങ്ങേറി. ഷെഫീൽ കണ്ണൂർ ആണ് പരിപാടിയുടെ  സംവിധാനം നിർവഹിച്ചത്.

പ്രവാസ ലോകത്തെ മികവുറ്റ പ്രവർത്തനങ്ങൾ മുൻനിർത്തി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ പി  ജോൺസനെ  ചയിൽഡ് പ്രൊട്ടക്റ്റ് ടീം (സി പി റ്റി)  യുഎഇ കൂട്ടായ്മ ചടങ്ങിൽ ആദരിച്ചു. സാമൂഹിക പ്രവർത്തകൻ  അഷ്‌റഫ് താമരശ്ശേരി, ഷാർജ സഫാരി മാൾ എം.ഡി സൈനുൽ ആബിദ് എന്നിവർ ചേർന്നാണ്  മൊമെൻ്റോ സമ്മാനിച്ചത്.

ECH  പ്രതിനിധി മുഹമ്മദ്ദ് ഹസ്ബു,റിയൽ ഗ്രൂപ്പ് എം.ഡി നെജി ജയിOസ്, ചാക്കോ ഊലകാടൻ, സി പി റ്റി ഭാരവാഹികളായ മഹമൂദ് പറക്കാട്ട്, നാസർ ഒളകര, മുസമ്മിൽ അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. അബുദാബി 24 സെവൻ ചാനലിന്റെ പ്രവർത്തനം  ദുബായ് ഉൾപ്പടെയുള്ള  എമിറേറ്റുകളിൽ വിപുലീകരിക്കുന്നതിന്റെ  ഭാഗമായി ചാനലിന്റെ പ്രമോ പ്രകാശനവും  ചടങ്ങിൽ നടന്നു. സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് കുമാരനല്ലൂർ, തുടങ്ങി  കലാ സാംസ്കാരിക വ്യവസായ രംഗത്തെ നിരവധിപേർ പരിപാടിയുടെ ഭാഗമായി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment