PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIആനുകൂല്യങ്ങളുമായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.

ആനുകൂല്യങ്ങളുമായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.

ആനുകൂല്യങ്ങളുമായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.

ദുബായ്: ഉപഭോക്താക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി ദുബായ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി.പതിനൊന്നാമത് പൊതു ഗതാഗത ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് ഉപഭോക്താക്കൾക്ക് നോൾ കാർഡിലൂടെ ഒട്ടേറെ സമ്മാനങ്ങളും ആനുകൂല്യങ്ങളും RTA ഒരുക്കിയിരിക്കുന്നത്. ആഘോഷ ഭാഗമായി ഒരുക്കിയിരിക്കുന്ന മത്സരത്തിന് ഇന്ന് തുടക്കം കുറിച്ചു. നവംബർ ഒന്നു വരെ നടക്കുന്ന വെബ് സൈറ്റിലൂടെയുള്ള വെർച്വൽ കായിക മത്സരങ്ങളിൽ പങ്കെടുത്ത് യാത്രക്കാർക്ക് 20 ലക്ഷം നോൽ പ്ലസ് പോയിന്റുകൾ നേടാനാകും.ഒാണ്‍ലൈൻ മത്സരത്തിൽ പങ്കെടുക്കുന്നവർ വിവിധ പൊതുവാഹനങ്ങളിൽ നിന്ന് സ്വർണനാണയങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്.ഒന്നാം സ്ഥാനത്തെത്തുന്നയാൾക്ക് 10 ലക്ഷം നോൽ പ്ലസ് ലോയൽറ്റി പോയിന്റുകൾ സ്വന്തമാക്കാം. രണ്ട്,മൂന്ന്, നാല് സ്ഥാനക്കാർക്ക് യഥാക്രമം അഞ്ച്, രണ്ടര, ഒരു ലക്ഷം പോയിൻ്റുകളും ബാക്കി 3 പേർക്ക് അരലക്ഷം പോയിന്റു വീതവും നേടാം. നോൽ പ്ലസ് പോയിന്റുകൾ കൂടാതെ, വോക്സ് സിനിമാസ് പൊതുഗതാഗതം ഉപയോഗിക്കുന്നവർക്ക് സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന ക്വിസ് മത്സരത്തിലൂടെ 100 സിനിമാ ടിക്കറ്റുകൾ സമ്മാനിക്കും. അംഗീകരിച്ച പതിനൊന്നായിരം ഔട്ലെറ്റുകളിൽ നിന്നും ഷോപ്പിംഗ് നടത്താനും,ദുബായ് പബ്ലിക് പാർക്ക്,എത്തിഹാദ് മ്യൂസിയം എന്നിവിടങ്ങളിൽ നോൽക്കാർഡ് പോയിന്റുകൾ ഉപയോഗിച്ച് പ്രവേശിക്കാനും സാധ്യമാക്കും. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുക,പൊതു ഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment