PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമഹാകവി ടി ഉബൈദ് ന്റെ നാമധേയത്തിൽ കെ എം സി സി സാഹിത്യ ശ്രേഷ്ടാ അവാർഡ് നൽകുന്നു.

മഹാകവി ടി ഉബൈദ് ന്റെ നാമധേയത്തിൽ കെ എം സി സി സാഹിത്യ ശ്രേഷ്ടാ അവാർഡ് നൽകുന്നു.

മഹാകവി ടി ഉബൈദ് ന്റെ നാമധേയത്തിൽ കെ എം സി സി സാഹിത്യ ശ്രേഷ്ടാ അവാർഡ് നൽകുന്നു.

ദുബായ്: വിടപറഞ്ഞ മഹാ കവി ടി ഉബൈദ് മാഷിന്റെ വേർപാടിന്റെ 48 വർഷം പിന്നിടുന്ന അവസരത്തിൽ ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി ടി ഉബൈദ് മാഷിന്റെ സ്മരണയ്ക്കായി സാഹിത്യ ശ്രേഷ്ടാ അവാർഡ് നൽകുന്നു.ഒരു സമൂഹത്തിൻറെ സമൂലമായ മാറ്റത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ച ഒരു സാമൂഹിക പരിഷ്കർത്താവാണ് മർഹൂം ടി ഉബൈദ്. സാഹിത്യകാരൻ, കവി, അദ്ധ്യാപകൻ, പത്രപ്രവത്തകൻ, സാമൂഹിക പ്രവത്തകൻ തുടങ്ങി എല്ലാ മേഖലകളിലും തൻറെ കഴിവ് തെളിയിച്ച വ്യക്തിയാണ് ഉബൈദ് മാസ്റ്റർ. സമൂഹത്തിൽ നില നിന്നിരുന്ന നിരക്ഷരതയും, അന്ധവിശ്വാസവും തുടച്ച് നീക്കുവാൻ ടി ഉബൈദ് മാഷ് അക്ഷീണം പ്രവർത്തിച്ചരുന്നു. ഉത്തര മലബാറിൽ നിന്നും സാഹിത്യ രംഗത്ത് തിളങ്ങിയിരുന്ന ടി ഉബൈദ് മാഷ് അക്കാലത്തെ മിക്ക സാഹിത്യ പരിഷത്ത് സമ്മേളനങ്ങളിൽ പങ്കെടുത്ത് പ്രബന്ധങ്ങൾ അവതരിപ്പിച്ച് മലയാള സാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകിയിരുന്നു.

മലയാളത്തിലും, കന്നടയിലും, അറബിയിലും, അറബി മലയാളത്തിലും ഒരു പോലെ കവിതകളെഴുതിയ ടി ഉബൈദ് മലയാളത്തിൽ നിന്നും കന്നഡയിലേക്കും, കന്നടയിൽ നിന്ന് മലയാളത്തിലേക്കും ധാരാളം വിവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. മലയാള ഭാഷാ നിഘണ്ടു സമ്പന്നമാക്കുവാൻ ടി ഉബൈദ് മാഷിന്റെ സംഭാവനകൾ എടുത്ത് പറയേണ്ടതാണ്. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കുമെതിരെ ആഞ്ഞടിച്ച ടി ഉബൈദ് മാഷ് കൈ വെച്ച മേഖലകളിലൊക്കെ തിളങ്ങിയ സകല കലാ പ്രതിഭയായിരുന്നു.

1972 ഒക്ടോബർ മൂന്നിനാണ് ടി ഉബൈദ് മാസ്റ്റർ ഈ ലോകത്തോട് വിട പറഞ്ഞത്. കേരളത്തിൽ
വിദ്യാഭ്യാസ രംഗത്തും മലയാള സാഹിത്യത്തിനും മികച്ച സംഭാവനകൾ നൽകിയ വ്യക്തിയെയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത്. ഡോ. എം കെ മുനീർ എം എൽ എ, ടി ഇ അബ്ദുല്ല യഹിയ തളങ്കര, പി പി ശശീന്ദ്രൻ, ജലീൽ പട്ടാമ്പി തുടങ്ങിയവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ കണ്ടത്തുക.
പ്രശംസാ പത്രവും, 50,001/ രൂപയും അടങ്ങുന്നതാണ് ടി ഉബൈദ് മാഷ് സ്മാരക സാഹിത്യ ശ്രേഷ്ടാ അവാർഡ്. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും യു എ ഇ കെ എം സി സി ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹിയ തളങ്കര ഉദ്ഗാടനം ചെയ്തു ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.ദുബായ് കെ എം സി സി പ്രസിഡന്റ് എളേറ്റിൽ ഇബ്രാഹിം ദുബായ് കെ എം സീ സീ സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറിമാരായ ഹംസ തൊട്ടി, അഡ്വ. സാജിദ് അബൂബക്കർ, വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ലാ ട്രഷറർ ഹനീഫ് ടീ ആർ മേൽപറമ്പ്, ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ, മിഡിൽ ഈസ്റ്റ് ചന്ദ്രിക എഡിറ്റർ ജലീൽ പട്ടാമ്പി, ജില്ലാ ഭാരവാഹികളായ അബ്ബാസ് കെ പീ കളനാട്, ഫൈസൽ മുഹ്‌സിൻ. വിവിധ മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബെരിക്ക, ഫൈസൽ പട്ടേൽ, ഷബീർ കീഴൂർ, ഹനീഫ് ബാവ, ഷബീർ കൈതക്കാട്, മൻസൂർ മർത്യ, സിദീഖ് ചൗക്കി, സത്താർ ആലമ്പാടി, സീ എ ബഷീർ പള്ളിക്കര, ഹാഷിം മഠത്തിൽ, ഷാജഹാൻ കാഞ്ഞങ്ങാട്, റഷീദ് ആവിയിൽ, ബഷീർ പാറപ്പള്ളി, ശരീഫ് ചന്ദേര, സലാം മാവിലാടം തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ച് സംസാരിച്ചു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി നാട്ടിൽ നിന്നും ശബ്ദ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. സെക്രട്ടറി കെ പി അബ്ബാസ് കളനാട് പ്രാർത്ഥനയും ജില്ലാ സെക്രട്ടറി സലാം തട്ടാഞ്ചേരി നന്ദിയും പറഞ്ഞു. ടി ഉബൈദ് മാഷിന്റെ നാല്പത്തി എട്ടാം ചരമ വാർഷികത്തോട് അനുബന്ദിച്ചു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദുബായിൽ സ്‌മൃതി സംഗമം സങ്കെടുപ്പിച്ചിരുന്നു

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment