PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIദുബായിൽ 2 ബില്യൺ ദിര്ഹത്തിന്റെ 29 വികസന പദ്ധതികൾക്ക് അംഗീകാരം.

ദുബായിൽ 2 ബില്യൺ ദിര്ഹത്തിന്റെ 29 വികസന പദ്ധതികൾക്ക് അംഗീകാരം.

ദുബായിൽ 2 ബില്യൺ ദിര്ഹത്തിന്റെ 29 വികസന പദ്ധതികൾക്ക് അംഗീകാരം.

ദുബായ്: ദുബായിൽ 2 ബില്യൺ ദിര്ഹത്തിന്റെ 29 വികസന പദ്ധതികൾക്ക് അംഗീകാരം.പദ്ധതികൾ പൂർത്തിയാകുമ്പോൾ ദുബൈയിൽ 8 മില്യൺ ചതുരശ്ര മീറ്റർ പ്രദേശത്തു ഉൾപ്പടെ  ഹരിതവൽക്കരണവും , പാർക്കുകളും സ്ഥാപിതമാകുമെന്നും  പ്രഖ്യാപിച്ചു. യുഎഇയിലെ ജീവിത നിലവാരം വർധിപ്പിക്കുന്നതിനും,രാജ്യത്തിൻറെ ഭാവി കരുപിടിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വികസന പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്ന് യു എ ഇ വൈസ് പ്രസിഡന്റും , പ്രധാനമന്ത്രിയും , ദുബായ് ഭരണാധികാരിയുമായ  ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം ട്വീറ്റ് ചെയ്തു.  ദുബൈയിലെ മാലിന്യങ്ങൾ സംസ്ക്കരിക്കുന്നതിലൂടെ ഊർജോത്പാദനം നടത്തുന്നതിന് 4 ബില്യൺ ദിര്ഹത്തിന്റെ പദ്ധതി കൂടി ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ 1000 മാലിന്യശേഖരണ വണ്ടികളിൽ നിന്നുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് 1,35,000 വീടുകളിലേക്ക് വൈദ്യുതി എത്തിക്കാനാവുമെന്നാണ് കണക്കു കൂട്ടുന്നത്.  അൽ മംസാർ ബീച്ച് മുതൽ ഉം സുഖ്‌എം ( suqeim ) വരെയുള്ള 12 കിലോമീറ്റർ പരിധിയിൽ   ഒരു മില്യൺ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ബീച്ചിന്റെ വികസനം നടത്തുന്നതിന് 500 മില്യൺ ദിർഹവുമാണ് പുതുതായി അനുവദിച്ചിരിക്കുന്നത്. നീന്തലിനു ഉതകുന്ന  കൂടുതൽ സ്ഥലങ്ങളും , റണ്ണിങ് ,സൈക്ലിംഗ് എന്നിവക്കുള്ള കൂടുതൽ ദീർഘദൂര പാതകൾ എന്നിവയും വികസന പദ്ധതിയുടെ ഭാഗമാണ്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment