PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമരംകൊണ്ട് നിർമിച്ച ഏറ്റവും നീളമുള്ള പായക്കപ്പൽ എന്ന നേട്ടമാണ് ഉബൈദിനെ തേടിയെത്തിയത്.

മരംകൊണ്ട് നിർമിച്ച ഏറ്റവും നീളമുള്ള പായക്കപ്പൽ എന്ന നേട്ടമാണ് ഉബൈദിനെ തേടിയെത്തിയത്.

മരംകൊണ്ട് നിർമിച്ച ഏറ്റവും നീളമുള്ള പായക്കപ്പൽ എന്ന നേട്ടമാണ് ഉബൈദിനെ തേടിയെത്തിയത്.

ദുബായ്: ഗിന്നസ് റെക്കോർഡുകളുടെ ഹബ്ബാണ് ദുബായ് നഗരം. അറബിക് പായ്ക്കപ്പലായ  ഉബൈദ്  ഗിന്നസ് വേൾഡ് റെക്കോഡ്‌ സ്വന്തമാക്കിയിരിക്കുകയാണ്. മരംകൊണ്ട് നിർമിച്ച ഏറ്റവും നീളമുള്ള പായക്കപ്പൽ എന്ന നേട്ടമാണ് ഉബൈദിനെ തേടിയെത്തിയത്. 80.4 മീറ്റർ നീളവും 18.7 മീറ്റർ വീതിയുമുള്ള അറബിക് പായ്ക്കപ്പലിന്റെ ഗിന്നസ് റെക്കോഡാണ് ഉബൈദ് തിരുത്തിയത്. ഉബൈദിന് നിലവിൽ 91.47 മീറ്റർ നീളവും 20.41 മീറ്റർ വീതിയുമുണ്ട്. 11.229 മീറ്റർ ഉയരവും 2500 ടൺ ഭാരവുമുണ്ട്. 6000 ടൺവരെ ഭാരം കയറ്റാനാവും. രണ്ട് 1850 കുതിരശക്തി എൻജിനുകളാണ് ഈ പായ്ക്കപ്പലിന്റെ കരുത്ത്. യു.എ.ഇയിലെ പരമ്പരാഗത പായ്ക്കപ്പൽ നിർമാതാക്കളായ ഉബൈദ് ബിൻ ജുമാ ബിൻ സുലൂം എസ്റ്റാബ്ലിഷ്‌മെന്റാണ് ഈ നേട്ടത്തിന് പിന്നിലുള്ളത്.യു.എ.ഇ.യിൽനിന്ന് യെമെൻ, സൊമാലിയ, സുഡാൻ, ഈജിപ്ത്, കെനിയ, പാകിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകാനാണു  ഉബൈദ് ഉപയോഗിക്കുക.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment