PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമെട്രോ പാലങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

മെട്രോ പാലങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

മെട്രോ പാലങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്

ദുബായ്: മെട്രോ പാലങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് RTA മുന്നറിയിപ്പ് നൽകി. മെട്രോ റെയിൽ പാലങ്ങളുടെ കീഴിലും, അവയുടെ ആർച്ചുകൾക്ക് കീഴിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ആർടിഎ മുന്നറിയിപ്പ് നൽകി. ദുബായ് റെയിൽവേ പാതയുടെ മുഴുവൻ മേഖലകളിലും ഇത്തരം അനധികൃത പാർക്കിംഗ് തടയുന്നതിനുള്ള പ്രത്യേക പരിശോധനകൾ, പ്രചാരണ നടപടികൾ എന്നിവ ഉണ്ടാകുമെന്ന് RTA അറിയിച്ചു. ദുബായ് മെട്രോയുടെ മൾട്ടി-ലെവൽ പാർക്കിംഗ് ഇടങ്ങളിൽ അനുവദനീയമായ സമയത്തിൽ കൂടുതൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയും നടപടിയെടുക്കും. ഈ വർഷം മാത്രം ഇത്തരത്തിൽ അനധികൃതമായി പാർക്ക് ചെയ്ത 400-ഓളം വാഹനങ്ങളുടെ ഉടമകളെ, വാഹനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ട് കൊണ്ട് അധികൃതർ ബന്ധപ്പെട്ടതായും RTA വ്യക്തമാക്കി. അനധികൃതർ പാർക്കിംഗ് ഒഴിവാക്കാനും, മെട്രോയുടെ പാർക്കിംഗ് ഇടങ്ങൾ ഉപയോഗപ്പെടുത്താനും RTA പൊതുജനങ്ങളോട് അഭ്യാർത്ഥിച്ചു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment