PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAIമുഷ്റിഫ് പാർക്കിൽ സൈക്കിൾ സവാരി നടത്താം

മുഷ്റിഫ് പാർക്കിൽ സൈക്കിൾ സവാരി നടത്താം

മുഷ്റിഫ് പാർക്കിൽ സൈക്കിൾ സവാരി നടത്താം

ദുബായ്:  മുഷ്റിഫ് പാർക്കിൽ ദുബായ് മുനിസിപ്പാലിറ്റി സൈക്കിൾ സവാരിക്കാർക്കും കായിക പ്രേമികൾക്കായും പ്രത്യേക ഇടങ്ങൾ സജ്ജമാക്കി. പ്രഫഷണൽസ് ഏരിയ, സ്കിൽസ് ഏരിയ എന്നിങ്ങനെ രണ്ടു പ്രത്യേക ഭാഗങ്ങളാണ് തയാറാക്കിയിരിക്കുന്നത്.സ്കിൽ ഏരിയയിൽ മൂന്നു ലെയ്നുകളോടെ അരക്കിലോമീറ്റർ ട്രാക്കാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രഫഷനൽ ഏരിയയിൽ രാജ്യാന്തര നിലവാരത്തിൽ സൈക്കിൾ സവാരിക്കാർക്കായ് ട്രാക്ക് ഉൾപ്പെടെയാണ് സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായും സന്തോഷകരമായും സൈക്കിൾ സവാരി നടത്താനാണ് ഇത്തരത്തിൽ പ്രത്യേക പ്രദേശം തയാറാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. പച്ച, നീല, ചുവപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇവിടെ ലെയ്നുകളുള്ളത്. തുടക്കക്കാർക്ക് പച്ച, അൽപം കൂടി സവാരി നടത്താൻ അറിയാവുന്നവർക്ക് നീല, നല്ല വിദഗ്ധർക്ക് ചുവപ്പ് എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ദുബായിൽ ആദ്യമായി തയാറാക്കിയ മൗണ്ടൻ ബൈക്ക് ട്രാക്ക് ഇതിനകം രണ്ടരലക്ഷം പേർ ഉപയോഗിച്ചതായും അധികൃതർ അറിയിച്ചു. 20 കി.മീ നീളത്തിലാണ് പച്ച, നീല നിറങ്ങളോടെയുള്ള ട്രാക്കുകൾ സജ്ജമാക്കിയിരിക്കുന്നത്. ചുവപ്പ് നിറത്തിലുള്ള ട്രാക്കിന് 50 കി.മീ നീളമാണുള്ളത്. രാജ്യാന്തര നിലവാരത്തിലും മാനദണ്ഡങ്ങൾ അനുസരിച്ചുമാണ് ഇവ തയാറാക്കിയതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment