PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeDUBAI‘ഐന്‍ ദുബൈ’ ഉടൻ പ്രവർത്തനമാരംഭിക്കില്ല

‘ഐന്‍ ദുബൈ’ ഉടൻ പ്രവർത്തനമാരംഭിക്കില്ല

‘ഐന്‍ ദുബൈ’ ഉടൻ പ്രവർത്തനമാരംഭിക്കില്ല

ദുബൈ: അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാൽ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ ‘ഐന്‍ ദുബൈ’ ഉടനെ തുറക്കില്ലായെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അധികൃതര്‍ അറിയിച്ചു. അടുത്ത വർഷം ആദ്യത്തോടെ മാത്രമേ ഐന്‍ ദുബൈയുടെ കാഴ്ചകൾ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കൂവെന്നാണ് പുതിയ വിവരം.
ചില നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടി മാര്‍ച്ച് 14 മുതലാണ് ഐന്‍ ദുബൈയിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചത്. റമദാന്‍ മാസത്തിന് ശേഷം പെരുന്നാളോടെ വീണ്ടും തുറക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഐന്‍ ദുബൈ വീണ്ടും തുറക്കുന്ന തീയ്യതി പിന്നീട് അറിയിക്കുമെന്നാണ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന സന്ദേശം. കഴിഞ്ഞ മാസങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയായിരുന്നുവെന്നും അറിയിപ്പിലുണ്ട്.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment