PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIആശുപത്രിയുടെ അശ്രദ്ധമൂലം കുട്ടി മരിച്ച സംഭവം; 90 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ആശുപത്രിയുടെ അശ്രദ്ധമൂലം കുട്ടി മരിച്ച സംഭവം; 90 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

ആശുപത്രിയുടെ അശ്രദ്ധമൂലം കുട്ടി മരിച്ച സംഭവം; 90 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അബുദാബി: ചികിത്സാ പിഴവ് മൂലം കുട്ടി മരിച്ച സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. . ചികിത്സാ പിഴവിന് കാരണക്കാരായ രണ്ട് ആശുപത്രികളും ഡോക്ടര്‍മാരും ചേര്‍ന്ന് നഷ്ടപരിഹാര തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നാണ് അല്‍ ഐന്‍ സിവില്‍ കോടതി ഉത്തരവില്‍ പറയുന്നത്. അല്‍ ഐനിലാണ് സംഭവം ബ്ലഡ് മണി ഇനത്തിലും നഷ്ടപരിഹാരമായും 400,000 ദിര്‍ഹം (90 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധിച്ചത്.
ഡോക്ടര്‍മാരുടെ ചികിത്സാ പിഴവും അശ്രദ്ധ മൂലവും ചികിത്സയില്‍ കൃത്യമായ മെഡിക്കല്‍ നിലവാരം പുലര്‍ത്താത്തത് കാരണവുമാണ് കുട്ടി മരിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ചികിത്സ നല്‍കുന്നതില്‍ ഇവര്‍ പിഴവ് വരുത്തിയതായി കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിധി. 1.5 കോടി ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ കുട്ടിയെ ചികിത്സിച്ച ആശുപത്രികള്‍ക്കും അവിടുത്തെ ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തതായി ഔദ്യോഗിക കോടതി രേഖകളില്‍ പറയുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ്, ആരോഗ്യ മന്ത്രാലയത്തിന് പരാതി നല്‍കിയിരുന്നു. മന്ത്രാലയം നല്‍കിയ റിപ്പോര്‍ട്ടില്‍ കുട്ടിയുടെ മരണം കൃത്യസമയത്ത് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടത് മൂലമാണെന്ന് വ്യക്തമാക്കിയിരുന്നു.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment